രാജീവ് ഗാന്ധി സ്റ്റേഡിയം ശോചനീയാവസ്ഥയില്‍; അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവാവ്

ഉദുമ: (www.kasargodvartha.com 08.05.2019) ഉദുമ മണ്ഡലത്തിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധമുയരുന്നു. ഉദ്ഘാടനം ചെയ്ത് പോയ ശേഷം അധികൃതര്‍ സ്‌റ്റേഡിയത്തെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. അധികൃതരുടെ അനാസ്ഥക്കെതിരെ ഫേസ്്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്. മോഹന്‍ദാസ് വയലാംകുഴി എന്ന യുവാവാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.


സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേദിവസം തന്നെ രാജീവ് ഗാന്ധിയുടെ പേരുള്ള ശിലാഫലകം ചില രാഷ്ട്രീയക്കാര്‍ തകര്‍ത്തതായി യുവാവ് ആരോപിക്കുന്നു. സ്റ്റേഡിയത്തിന് നല്ലൊരു ചുറ്റുമതിലോ മറ്റോ ഇല്ലെന്നും സ്‌റ്റേഡിയത്തില്‍ വേണ്ട രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും വികസനത്തിന്റെ പേരിലുള്ള പണം പലരുടെയും പോക്കറ്റിലേക്കാണ് പോയതെന്നും യുവാവ് പറയുന്നു. സ്റ്റേഡിയത്തിന്റെ വികസനത്തിനായി അധികൃതര്‍ കനിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവാവ് ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഇത് കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ ചെമ്മനാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലുള്ള രാജീവ് ഗാന്ധി സ്റ്റേഡിയം. ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം രാജീവ് ഗാന്ധിയുടെ പേരുള്ള ശിലാഫലകം സ്ഥലത്തെ മാന്യന്മാരായ ചില രാഷ്ട്രീയക്കാര്‍ തകര്‍ത്തിട്ടു.

അത് പഴയ കഥ. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഉള്ള സ്റ്റേഡിയം ആണെന്നാണ് എന്റെ അറിവ് (തെറ്റാണെങ്കില്‍ ക്ഷമിക്കുക). കാലാകാലങ്ങളായി സ്റ്റേഡിയം ഈ നിലയില്‍ കിടക്കുന്നു. നല്ലൊരു ചുറ്റുമതിലോ വേണ്ടരീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ലെന്നു മാത്രമല്ല, നടത്തിയവ ഒക്കെയും പലരുടെയും പോക്കറ്റിലേക്ക് പോയതല്ലാതെ അവിടെ ഒന്നും കാണാനില്ല.

നല്ലൊരു സ്റ്റേജ് ഉണ്ടായിരുന്നത് സാമൂഹ്യവിരുദ്ധര്‍ കയ്യേറി നശിപ്പിച്ചു. ചെമ്മനാട് പഞ്ചായത്ത് ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറുമല്ല. കാസര്‍കോട് ടൂറിസം വികസനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിന് സൈഡില്‍ ശുചിമുറിയും പാര്‍ക്കും പണിയാന്‍  ടൂറിസം വകുപ്പ് തയ്യാറാണ്. ഉള്ള സ്ഥലം കൃത്യമായി അളന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒരു പ്രോജക്ട് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ക്ക് നല്‍കിയാല്‍ സ്റ്റേഡിയത്തിന്റെയും പരിസരപ്രദേശത്തിന്റെയും മുഖച്ഛായ തന്നെ മാറും.
അധികൃതര്‍ കനിയണം. വികസനം സാധ്യമാക്കണം.




  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uduma, Kasaragod, Kerala, News, Chemnad, Koliyadukkam, Social-Media, Protest, Facebook Post Against Pathetic Situation of Rajeev Gandhi Dtadium
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?