ആരോഗ്യഗുണങ്ങളുടെ കലവറയാണ്; വെളുത്തുള്ളിയെ അവഗണിക്കേണ്ട

കൊച്ചി: (www.kasargodvartha.com 17.05.2019) അറിയാമോ വെളുത്തുള്ളി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്ന കാര്യം? ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് വെളുത്തുള്ളി. അതുകൊണ്ടുതന്നെയാവാം നമ്മുടെ പൂര്‍വ്വികര്‍ വെളുത്തുള്ളിയെ ആഹാരത്തില്‍ കൂട്ടിയതും. ശരീരഭാരം നിയന്ത്രിക്കാനും അമിത കാലറിയെ പിന്തള്ളാനും ഈ കുഞ്ഞു വെളുത്തുള്ളിക്ക് കഴിയും.

വൈറ്റമിന്‍ ആ6, സി, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവയൊക്കെ വെളുത്തിയില്‍ അടങ്ങിട്ടുണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വെളുത്തുള്ളി ഗുണം ചെയ്യും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡാക്കി മാറ്റുന്നു.

Use garlic for weight loss, Kochi, news, Kerala, health, Top-Headlines

ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Use garlic for weight loss, Kochi, news, Kerala, health, Top-Headlines.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?