മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കുമ്പോല്‍ മുഖ്താര്‍ തങ്ങള്‍
കുമ്പള (www.evisionnews.co): മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ എന്തുകൊണ്ടും പ്രശംസിക്കപ്പെടേണ്ടതും മാതൃകയാക്കേണ്ടതുമാണെന്ന് കുമ്പോല്‍ സയിദ് മുഖ്താര്‍ തങ്ങള്‍ പറഞ്ഞു. കുമ്പള ലീഗ് ഓഫീസില്‍ ചെര്‍ക്കളം അബ്ദുല്ല സാന്ത്വനം വാട്ട്‌സപ്പ് കൂട്ടായിമയുടെ തീരദേശ റമസാന്‍ റിലീഫിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജീവിതത്തിന്റെ വിശ്രമരഹിതമായ ജീവിതത്തിനിടയിലും സമൂഹത്തില്‍ പ്രയാസം പേറുന്നവര്‍ക്ക് ആശ്വാസമേകാന്‍ എന്നും മുന്നിലുണ്ടായിരുന്ന നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുല്ല സാന്ത്വനം വാട്‌സആപ്പ് കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. സയ്യിദ് യഹ്യ തങ്ങള്‍ അല്‍ഹാദി പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായി. മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മണ്ഡലം ലീഗ് ഭാരവാഹികളായ ഹമീദ് മച്ചമ്പാടി, എകെ ആരിഫ്, അന്‍വര്‍ കോളിയടുക്കം, ഹനീഫ കട്ടക്കാല്‍, അഷ്റഫ് കൊടിയമ്മ, സത്താര്‍ ആരിക്കാടി, ഉദയ അബ്ദുല്‍ റഹ്മാന്‍, അഹമ്മദ് കുഞ്ഞി ഗുദര്‍, ശരീഫ് കോട്ട, പള്ളിക്കുഞ്ഞി കടവത്ത്, ഹമീദ് കടവത്ത്, ബിഎ റഹ്മാന്‍ ആരിക്കാടി, ബിഎന്‍ മുഹമ്മദ് അലി, ഹനീഫ കോയിപ്പാടി, ഹമീദ് കോയിപ്പാടി, മുഹമ്മദ് പേരാല്‍, അസീസ് കളത്തൂര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment