ബിജെപി സര്‍ക്കാരിനെ ആക്രമിക്കാന്‍ എന്നും അനില്‍ അംബാനിയുടെ പേര് വലിച്ചിഴയ്ക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 07.05.2019) കോണ്‍ഗര്‌സ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ് രംഗത്ത്. ബിജെപി സര്‍ക്കാരിനെ ആക്രമിക്കാന്‍ എന്നും അനില്‍ അംബാനിയുടെ പേര് രാഹുല്‍ വലിച്ചിഴയ്ക്കുന്നുവെന്നാണ് അനില്‍ അംബാനി ഗ്രൂപ്പിന്റെ ആരോപണം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയതിനെകുറിച്ച് രാഹുലിന് എന്ത് മറുപടിയുണ്ടെന്ന ചോദ്യവുമായാണ് അനില്‍ അംബാനി രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ റഫാല്‍ ഇടപാടും അതില്‍ റിലയന്‍സിന്റെ പങ്കും രാഹുല്‍ പ്രധാന വിഷയമായി പ്രചാരണയോഗങ്ങളില്‍ ഉന്നയിക്കുമ്പോഴാണ് മറുചോദ്യവുമായി അനില്‍ അംബാനി എത്തുന്നത്.
യുപിഎ സര്‍ക്കാര്‍ 2004-2014 ഭരണകാലത്ത് റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും, സര്‍ക്കാര്‍ റോഡ്, ടെലികോം, വൈദ്യുതി, മെട്രോ എന്നിങ്ങനെയുളള മേഖലകളിലെ പദ്ധതികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ക്ക് ഈ കരാറുകള്‍ നല്‍കിയതെന്നുമാണ് റിലയന്‍സ് ഗ്രൂപ്പിന്റെ മറുപടി. 2004-2014 ഭരണ കാലത്താണ് റിലയന്‍സ് ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്നും രാഹുല്‍ നടത്തുന്നതെല്ലാം സത്യസന്ധത ഇല്ലാത്ത പ്രസ്താവനകളാണെന്നും റിലയന്‍സ് പറയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ അംബാനിയെ പോലുളളര്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളാണെന്നും അനില്‍ അംബാനിയേയും വിജയ് മല്യയേയും സത്യസന്ധരായി കണക്കാക്കാന്‍ തനിക്കാവില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. എന്നാല്‍ ക്രോണി ക്യാപ്പിറ്റലിസ്റ്റും സത്യസന്ധതയില്ലാത്തവനുമായ ബിസിനസുകാരന് വേണ്ടി എന്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നല്‍കിയതെന്നാണ് റിലയന്‍സിന്റെ ചോദ്യം.
Keywords: Reliance Group rebuts Rahul Gandhi’s charge of Anil Ambani being a "crony capitalist", New Delhi, News, Politics, Business, Reliance, Allegation, Lok Sabha, Election, Rahul Gandhi, BJP, National.

Powered by Info News For You

Comments
Post a Comment