സൈന്‍ മുഅല്ലിം ജോബ് സേര്‍ച്ചിംഗ് ആപ്പ് പ്രകാശനം ചെയ്തു
ദോഹ (www.evisionnews.co): സേവന വീഥിയില്‍ പുതിയ നാഴികക്കല്ലായി സൈന്‍ മുഅല്ലിം ജോബ് സേര്‍ച്ചിംഗ് ആപ്ലിക്കേഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പ്രബോധന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.
ഖത്തര്‍ കാസര്‍കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി രൂപപ്പെടുത്തിയ ആപ്ലിക്കേഷന്‍ മത സ്ഥാപനങ്ങളില്‍ ജോലി അന്വേഷിക്കുന്ന മുഅല്ലിംകള്‍ക്കും പള്ളി മദ്രസകളിലേക്ക് മതബിരുദധാരികളെ തേടുന്ന മഹല്ല്- സ്ഥാപന നേതൃത്വത്തിനും ഒരുപോലെ ഉപകരിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മുഅല്ലിം ജോബ് സെര്‍ച്ച് എന്ന് ടൈപ്പ് ചെയ്താല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ദോഹ- മദീന ഖലീഫ മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജാവിദ് ഹുദവി അധ്യക്ഷത വഹിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും ഫരീദ് റഹ്മാനി മുഖ്യപ്രഭാഷണവും നടത്തി. ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ബാദുഷ തങ്ങള്‍, ഫൈസല്‍ വാഫി, ഫദലു സാദാത് നിസാമി, ഹാരിസ് ഏരിയാല്‍, നാസര്‍ കൈതക്കാട്, കെ.എസ് അബ്ദുല്ല, റഫീഖ് മാങ്ങാട്, മുഹമ്മദ് ബായാര്‍ സംസാരിച്ചു. റഫീഖ് റഹ്മാനി സ്വാഗതവും മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment