കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; അബൂദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു, കടത്താന്‍ ശ്രമിച്ചത് ഫ്രൂട്ട് ജ്യൂസറിനുള്ളില്‍ ഒളിപ്പിച്ച്

കണ്ണൂര്‍: (www.kasargodvartha.com 06.05.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. അബൂദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു. ഫ്രൂട്ട് ജ്യൂസറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി നിയാസ് കണ്ണോത്ത് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 28 ലക്ഷം രൂപ വിലവരുന്ന 886 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നിയാസ് കണ്ണൂരിലെത്തിയത്. സംശയം തോന്നി ഫ്രൂട്ട് ജ്യൂസര്‍ കസ്റ്റഡിയിലെടുത്ത് ടെക്‌നീഷ്യനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ട് പി വി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, news, Top-Headlines, Airport, gold, Gold seized from Passenger at Kannur Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?