മഴ ദേവനെ പ്രീതിപ്പെടുത്താന്‍ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി, യാഗത്തിന് തയ്യാറെടുക്കാന്‍ ശൃംഗേരി മഠത്തിന് നിര്‍ദേശം നല്‍കി, നാട് കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ യാഗത്തിന് ചെലവഴിക്കുന്ന ലക്ഷങ്ങള്‍ കുടിവെള്ളമെത്തിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കര്‍ഷകര്‍, എച്ച് ഡി കുമാരസ്വാമിയുടെ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പ്രതിഷേധം ശക്തം

ബെംഗലുരു: (www.kvartha.com 02.05.2019) വരള്‍ച്ച രൂക്ഷമായതോടെ മഴ ദേവനെ പ്രീതിപ്പെടുത്താന്‍ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. യാഗത്തിന് തയ്യാറെടുക്കാന്‍ ശൃംഗേരി മഠത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടര്‍ന്നാണ് ശൃംഗേരി മഠത്തില്‍ പൂജ നടത്താനുളള കുമാരസ്വാമിയുടെ തീരുമാനം. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകരും ബിജെപിയും രംഗത്തെത്തി.

നാട് കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ യാഗത്തിന് ചെലവഴിക്കുന്ന ലക്ഷങ്ങള്‍ കുടിവെള്ളമെത്തിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കര്‍ഷകര്‍ പറയുന്നു. യാഗത്തിനല്ല ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതിനാവണം പരിഗണനയെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൂജ നടക്കുമെന്ന് മഠം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്ര ഭരണ വകുപ്പിന്റേതാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.

Drought in Karnataka: HD Kumaraswami preparing for Rishyasrnga Yaga, Bangalore, News, National, Politics, Rain, Government, BJP, Farmers

കര്‍ണാടകത്തില്‍ 26 ജില്ലകളിലായി 2150 ഗ്രാമങ്ങള്‍ വരള്‍ച്ചാ ബാധിതമാണ്. കുടിവെള്ളം പോലും കിട്ടാനില്ല. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം സജീവമാണ്.

ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പ്. കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാന്‍ ശൃംഗേരി മഠത്തിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത വിശ്വാസിയാണ് എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതായാലും മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതായാലും ജ്യോതിഷികളും പൂജാരിമാരും പറയാതെ, പൂജകളും യാഗങ്ങളും നടത്താതെ കുമാരസ്വാമി തീരുമാനമെടുക്കില്ലെന്നാണ് ആളുകള്‍ പറയുന്നത്. എന്നാലിപ്പോള്‍ സംസ്ഥാനം വരള്‍ച്ചയില്‍ വലയുമ്പോഴും മുഖ്യമന്ത്രി യാഗത്തിനൊരുങ്ങുന്നത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇതാദ്യമല്ല മഴപെയ്യാന്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്തുന്നത്. 2017ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കാവേരി തീരത്തെ ഹോമത്തിന് വേണ്ടി 20 ലക്ഷം രൂപ നീക്കിവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drought in Karnataka: HD Kumaraswami preparing for Rishyasrnga Yaga, Bangalore, News, National, Politics, Rain, Government, BJP, Farmers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?