ഉറവിട മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍; മാലിന്യമില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ വിഭാഗം ആളുകളുടേയും പിന്തുണയും അഭ്യര്‍ത്ഥിച്ചു
കാസര്‍കോട്: (www.kasargodvartha.com 04.05.2019) ഉറവിട മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മാലിന്യമില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ വിഭാഗം ആളുകളുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി സംഘടിപ്പിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെയ് 11, 12 തീയതികളില്‍ മുഴുവന്‍ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളിലും തീവ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. വാര്‍ഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തിലും ശുചീകരണം നടത്തും. വാര്‍ഡ് തലത്തില്‍ 25,000 രൂപ അനുവദിക്കും. ശുചിത്വമിഷന്‍, ദേശീയ ആരോഗ്യ ദൗത്യം എന്നിവ 10,000 രൂപ വീതവും തദ്ദേശ സ്ഥാപനങ്ങള്‍ 5,000 രൂപയുമാണ് അനുവദിക്കുന്നത്. റോഡുകളുടെ ഓവുചാലുകളിലും തോടുകളിലും മാലിന്യം കെട്ടി കിടന്ന് നീരൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തും.
പഞ്ചായത്തുകളും നഗരസഭകളും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ക്ലീന്‍ കേരള മിഷന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ സംഭരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതി പ്രകാരം എട്ട്, ഒമ്പത് തീയതികളില്‍ ദേശീയ പാത, സംസ്ഥാന പാതകള്‍ ജില്ലയിലെ മേജര്‍ റോഡുകള്‍ എന്നിവയുടെ പരിസരങ്ങളിലുള്ള മാലിന്യം നീക്കം ചെയ്യും. എന്‍ എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തും. തീവ്രശുചീകരണ യജ്ഞവുമായി യൂത്ത് ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാധാകൃഷണന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, E.Chandrashekharan, Top-Headlines, Waste Recycling Plant,Minister E Chandrasekharan about Waste recycling project
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment