ശബരിമല വിഷയത്തില്‍ പരോക്ഷമായി പാര്‍ട്ടി സെക്രട്ടേറിയറ്റിനെ തള്ളി പിണറായി വിജയന്‍
കേരളം (www.evisionnews.co): ഈതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരം പാര്‍ട്ടി വിലയിരുത്തുന്ന സാഹചര്യത്തിലും ശബരിമല വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ സ്ഥാപിത താത്പര്യക്കാര്‍ ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തിരുവനന്തരപുരത്ത് പറഞ്ഞു. കോടതി ഉത്തരവ് പൂര്‍ണമായി നടപ്പാക്കുന്ന എക്സിക്യൂട്ടീവാണ് കേരളത്തില്‍ ഉള്ളത്. ഈസാഹചര്യത്തില്‍ എക്സിക്യൂട്ടീവിനെ സംരക്ഷിക്കുകയാണ് ജുഡീഷ്യറിയുടെ കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശബരിമല വിഷയവും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിലയിരുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു പ്രസ്താവന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ.ജി സെന്ററില്‍ നിന്നും നല്‍കിയിരുന്നു. എന്നാല്‍ ഈനിലപാടിനെ പരോക്ഷമായി തള്ളി തന്റെ നിലപാട് ശരിയാണെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ഇന്ന് ചെയ്തത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് വോട്ടെടുപ്പിന് മുമ്പും പിമ്പും അദ്ദേഹം പറഞ്ഞത്. ഇന്നും ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.
Powered by Info News For You

Comments
Post a Comment