ഇലക്ട്രോണിക് വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങള്‍ ബിഹാറിലെ സ്വകാര്യ ഹോട്ടലില്‍; അട്ടിമറി എന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: (www.kvartha.com 07.05.2019) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിംഗിനിടെ ഇലക്ട്രോണിക് വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങള്‍ ബിഹാര്‍ മുസാഫര്‍പൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കണ്ടെത്തിയ സംഭവം വന്‍ വിവാദത്തിലേക്ക്. പോളിംഗ് ബൂത്തിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലില്‍ നിന്നാണ് അഞ്ച് യന്ത്രങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ബൂത്തിലെത്തിച്ച യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനായി ബാക്കപ്പ് എന്ന നിലയില്‍ സൂക്ഷിച്ചിരുന്നതാണ് ഇവയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെക്ടര്‍ മജിസ്‌ട്രേറ്റ് അവ്ദേഷ് കുമാറിന്റെ പക്കല്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എന്നാല്‍ രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുസാഫര്‍പൂരിലെ ഒരു ബൂത്ത് സന്ദര്‍ശിച്ച് തിരികെ വരുന്ന വഴി തന്റെ ഡ്രൈവര്‍ വോട്ട് ചെയ്യാനായി വാഹനം നിറുത്തിയെന്നും തുടര്‍ന്നാണ് താന്‍ യന്ത്രങ്ങളുമായി ഹോട്ടലില്‍ പ്രവേശിച്ചതെന്നുമാണ് അവ്ദേഷിന്റെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വോട്ടിംഗ് യന്ത്രങ്ങളുമായി സ്വകാര്യ ഹോട്ടലിലേക്ക് കയറിയെന്ന വാര്‍ത്ത അറിഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ കുന്തന്‍ കുമാര്‍ സ്ഥലത്തെത്തുകയും യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: EVMs, VVPATs found in Bihar hotel during polling, officer lands in trouble, News, Politics, Election Commission, Lok Sabha, Trending, Controversy, Vehicles, Hotel, National.

Powered by Info News For You

Comments
Post a Comment