രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞ് ബിജെപി നേതാവ്; രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച നേതാവാണ് രാജീവ് ഗാന്ധി, പ്രധാന മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അനുചിതം
ബംഗളൂരു: (www.kvartha.com 09.05.2019) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞ് ബിജെപി നേതാവ് ശ്രീനിവാസ പ്രസാദ്. നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ ആരോപണങ്ങളെ അംഗീകരിക്കുന്നില്ലെന്നും കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ് പറഞ്ഞു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച നേതാവാണ് രാജീവ് ഗാന്ധി, അദ്ധേഹത്തെ കുറിച്ചുള്ള പ്രധാന മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അനുചിതമാണെന്നും ശ്രീനിവാസ പ്രസാദ് അഭിപ്രായപ്പെട്ടു.
അഴിമതി ആരോപണത്തെ തുടര്‍ന്നല്ല രാജീവ് ഗാന്ധി മരണപ്പെട്ടത്, എല്‍ ടി ടി ഇ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. മോദിയുടെ ആരോപണങ്ങളെ ആരും തന്നെ വിശ്വസിക്കില്ല. വാജ്‌പേയിയെ പോലുള്ള നേതാക്കള്‍ രാജീവ് ഗാന്ധിയെ പറ്റി നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു.

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് എന്നുള്ള മോദിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്, എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല എന്നും കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Narendra Modi, BJP, Prime Minister, Bangalore, Karnataka, Minister, Supreme Court of India, Congress, Rajiv Gandhi was not corrupt, disagree with PM Modi,says BJP candidate.

Powered by Info News For You

Comments
Post a Comment