വമ്പന്‍ തോല്‍വിയേക്കാള്‍ എല്‍.ഡി.എഫിനെ അമ്പരപ്പിക്കുന്നത് യു.ഡി.എഫിന്റെ ഭൂരിപക്ഷം

(www.evisionnews.co) കേരളത്തിൽ ഇക്കുറി യു ഡി എഫ് തിളക്കമാർന്ന വിജയം കൊയ്തപ്പോൾ സ്ഥാനാർത്ഥികൾ നേടിയ ഭൂരിപക്ഷവും ഏറെ ശ്രദ്ധേയമായി. ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഒരു ലക്ഷം വോട്ട് ഭേദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം യു ഡി എഫ് സ്ഥാനാർത്ഥികൾ നേടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന റെക്കോഡ് ഇതിനകം രണ്ടു മണ്ഡലങ്ങളിൽ മറി കടന്നു കഴിഞ്ഞു. മലപ്പുറത്ത് ഇ. അഹമ്മദ് 2014ൽ നേടിയ ഭൂരിപക്ഷമായ 194,739 വോട്ടാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. വയനാട്, മലപ്പുറം എന്നീ മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഇതിനകം തന്നെ രണ്ടു ലക്ഷം മറി കടന്നു. വയനാട്ടിൽ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിനു മുകളിൽ പോകുമെന്ന സ്ഥിതിയുണ്ട്. കേരളത്തിൽ അതൊരു ചരിത്ര വിജയം തന്നെയായിരിക്കും.
ഇടുക്കിയിൽ ഡീൻ കുര്യാക്കോസും രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങിനെ നോക്കുമ്പോൾ മൂന്ന് മണ്ഡലങ്ങളിൽ ഭൂരിപക്ഷം രണ്ടു ലക്ഷമെന്ന മാന്ത്രിക സംഖ്യ മറി കടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?