കഞ്ചാവുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍; അറസ്റ്റിലായത്ത് സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി

തിരുവനന്തപുരം: (www.kvartha.com 10.05.2019) കഞ്ചാവുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍. തിരുവനന്തപുരത്ത് യുവമോര്‍ച്ച മുല്ലശേരി യൂണിറ്റ് സെക്രട്ടറിയായ മുക്കോല തോപ്പില്‍ തടത്തരികത്ത് വീട്ടില്‍ സഞ്ചു(23)വിനെയാണ് നെടുമങ്ങാട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടോടെ ഏണിക്കര മാര്‍ക്കറ്റിന് സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സഞ്ചു. കരകുളം സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. ഇയാള്‍ക്കെതിരെ നെടുമങ്ങാട്, മണ്ണന്തല സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

Cannabis seized from Yuva Morcha Leader, Thiruvananthapuram, News, Kerala, Arrest, Seized, Police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cannabis seized from Yuva Morcha Leader, Thiruvananthapuram, News, Kerala, Arrest, Seized, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?