വോട്ടെണ്ണല്‍; മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി, ഇവര്‍ ചെയ്യുന്നത് എന്ത് ?
കാസര്‍കോട്: (www.kasargodvartha.com 21.05.2019) വോട്ടെണ്ണല്‍ നിരീക്ഷിക്കുന്ന മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ജനറല്‍ ഒബ്സര്‍വര്‍ എസ് ഗണേഷ് കൗണ്ടിംഗ് ഒബ്സര്‍വര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി കൃഷ്ണ ചന്ദ്, വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ സംസാരിച്ചു. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍ ക്ലാസെടുത്തു. ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍ എസ് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ മണ്ഡലത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ജനറല്‍ ഒബ്സര്‍വര്‍ എസ്.ഗണേഷ് പറഞ്ഞു.
മൈക്രോ ഒബ്സര്‍വര്‍മാര്‍ ചെയ്യുന്നത് എന്ത്?
വോട്ടെണ്ണല്‍ ദിനത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും അനുവദിച്ചിട്ടുള്ള കൗണ്ടിംങ് ടേബിളുകളില്‍ ഓരോന്നിലും കൗണ്ടിംങ് സൂപ്പര്‍വൈസര്‍, കൗണ്ടിംങ് അസിസ്റ്റന്റ് എന്നിവര്‍ക്കൊപ്പം മൈക്രോ ഒബ്സര്‍വര്‍മാരും ഉണ്ടാകും. ഇവിഎം, വിവിപാറ്റ്, പോസ്റ്റല്‍ വോട്ട് എന്നിവയുടെ എണ്ണല്‍ നടപടി ക്രമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അതത് ഉപവരണാധികാരികളുടെയും ഒബ്സര്‍വര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നത് മൈക്രോ ഒബ്സര്‍വര്‍മാരാണ്. ട്രെന്‍ഡ്, ഇ-സുവിധ തുടങ്ങിയ വെബ്സൈറ്റുകളിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന്റെ കൃത്യതയും ഇവര്‍ ഉറപ്പുവരുത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, election, Trending, Vote counting; Gives Training for Micro Observers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, election, Trending, Vote counting; Gives Training for Micro Observers
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment