കാനഡയുടെ സ്‌നേഹം പെയ്യിച്ച് എ ആര്‍ റഹ്മാന്റെ മല്‍ഹാര്‍ സംഗീതം; രാജ്യത്തെ തെരുവിന് ഇന്ത്യന്‍ സംഗീതജ്ഞന്റെ നാമം, ഒപ്പം പൗരത്വ വാഗ്ദാനവും, കാനഡയുടെ വാഗ്ദാനം സ്‌നേഹപൂര്‍വ്വം നിരസിച്ച് ഓസ്‌കാര്‍ ജേതാവ്

ചെന്നൈ: (www.kvartha.com 06.05.2019) എ ആര്‍ റഹ്മാന്‍ കാനഡയിലെത്തിയത് സംഗീതപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു. അവിടെ വെച്ച് അദ്ദേഹത്തിന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഓസ്‌കാര്‍ ജേതാവ് കാനഡയുടെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ചു.

തുടര്‍ന്ന് റഹ്മാന്‍ നല്‍കിയ മറുപടി, നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും കരുതലും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരാളാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടപ്പെട്ടവര്‍ എല്ലാവരും അവിടെയാണ്. ഞാന്‍ അവിടെ ജീവിക്കുന്നതില്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ വരണം. ഇന്ത്യയും കാനഡയും തമ്മില്‍ കലാപരമായ പങ്കളിത്തം ഉറപ്പു വരുത്തുന്നതില്‍ നമുക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താം എന്നായിരുന്നു.

National, chennai, A.R Rahman, Music Director, Oscar, Award, Canada, Citizenship, Do you know what A.R. Rahman did when offered Canadian citizenship?

കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഖമിലുള്ള തെരുവിന് റഹ്മാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. അല്ലാ രഖാ റഹ്മാന്‍ സ്ട്രീറ്റ് എന്നായിരുന്നു തെരുവിന് നല്‍കിയ പേര്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് തെരുവില്‍ അല്ലാ രഖാ റഹ്മാന്‍ സ്ട്രീറ്റ് എന്ന ബോര്‍ഡും പിടിച്ച് നില്‍ക്കുന്ന ചിത്രം റഹ്മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, chennai, A.R Rahman, Music Director, Oscar, Award, Canada, Citizenship, Do you know what A.R. Rahman did when offered Canadian citizenship?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?