ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നു; ആഭ്യന്തരവിപണിയില്‍ ഇന്ധനവില ഉയര്‍ന്നേക്കും; അമേരിക്കയുടെ പിടിവാശി ഇന്ത്യയ്ക്ക് പാരയാവുന്നു
ന്യൂഡല്‍ഹി: (www.kasargodvartha.com 02.05.2019) അമേരിക്കയുടെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വ്യാഴാഴ്ച്ചയോടെ അവസാനിപ്പിക്കും. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തുന്നതോടെ ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള ശീതസമരം മൂലമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് അമേരിക്ക ശാഠ്യം പിടിച്ചത്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക്് അമേരിക്ക നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വ്യാഴാഴ്ച നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇറാന്‍. ഇറാനില്‍ നിന്നുള്ള നിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നത് രാജ്യത്തെ ഇന്ധന വില വര്‍ധനവിന് കാരണമാകുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, News, Iran, Import, Stop, America, India to Stop Oil Import from Iran.

Powered by Info News For You

Comments
Post a Comment