പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമം, ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പോക്‌സോ കേസ്, ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതി പറയാനെത്തിയപ്പോഴാണ് പീഡിപ്പിച്ചത്, തിരഞ്ഞെടുപ്പ് ഓഫീസറോട് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന്‍
കൊല്‍ക്കത്ത: (www.kvartha.com 11.05.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥി പോക്‌സോ കേസ് ചുമത്തി. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 'ബിജെപി പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്ന്' പരാതി നല്‍കാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്ന 17-കാരിയാണ് പീഡനത്തിനിരയായത്. 24 മണിക്കൂറിനകം സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 26-നായിരുന്നു സംഭവം നടന്നത്. തൊട്ടടുത്തദിവസം അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റുചെയ്യുന്നതിന് തയ്യാറായില്ലെന്ന് കാണിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. റായിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Bangal, News, Kolkata, Abuse, BJP, Girl, Case, Lok Sabha, Election, Home, Election Commission, Officer, BJP candidate accused of sexual assault, state commission orders arrest.

Powered by Info News For You

Comments
Post a Comment