കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: (www.kvartha.com 16.05.2019) ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. മുല്ലശ്ശേരി സ്വദേശിനി സ്മിത(38)യാണ് മരിച്ചത്. ഭര്‍ത്താവായ സജീവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം നടന്നത്.
Keywords: Husband kills wife ruthlessly in Trivandrum, Thiruvananthapuram, News, Kerala, Crime, Husband, Wife, Killed, Arrest, Police, Custody.
സ്മിതയെ സജീവ് കുമാര്‍ കൊന്നത് വീട്ടിലെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചാണ്. അയല്‍വാസികള്‍ പറഞ്ഞത് നേരത്തേയും സജീവ് കുമാര്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്നാണ്. ബുധനാഴ്ച രാത്രിയും വീട്ടിനുള്ളില്‍ വലിയ രീതിയില്‍ ബഹളം കേട്ടിരുന്നു. ഇതാണ് ഒടുവില്‍ കൊലപാതകത്തിന് കാരണമായത്. സജീവ് കുമാറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജറാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Husband kills wife ruthlessly in Trivandrum, Thiruvananthapuram, News, Kerala, Crime, Husband, Wife, Killed, Arrest, Police, Custody.
Powered by Info News For You

Comments
Post a Comment