നാദാപുരം ചേലക്കാട് മുസ്ലീം ലീഗ് കേന്ദ്രത്തില്‍ നിന്നും വന്‍ ബോംബ് ശേഖരം പിടികൂടി

നാദാപുരം: (www.kvartha.com 03.05.2019) ചേലക്കാട് മുസ്ലീം ലീഗ് കേന്ദ്രത്തില്‍ നിന്നും വന്‍ ബോംബ് ശേഖരം പിടികൂടി. 13 പൈപ്പ് ബോംബുകളും മൂന്നു സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഫയര്‍‌സ്റ്റേഷന് പിറകുവശത്തെ പറമ്പില്‍ ജെസിബി മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വണ്ണത്താം കണ്ടി മൂസ്സയുടെ ഉടമസ്ഥയിലുള്ള പറമ്പില്‍ ബോംബുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ,സി ഐ രജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകള്‍ പുറത്തെടുത്തു.

Powerful bombs seized during raids from Nadapuram, Nadapuram, Bomb, Seized, Police, Raid, Kerala

തുടര്‍ന്ന് ഇവ ചേലക്കാട് ക്വാറിയില്‍ വെച്ച് നിര്‍വീര്യമാക്കി. ഉഗ്രശേഷിയുള്ള ബോംബുകളാണ് പിടിച്ചെടുത്തതെന്ന് ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് തിരച്ചില്‍ നടത്തി. ചേലക്കാടിന് തൊട്ടടുത്ത പ്രദേശമായ നരിക്കാട്ടേരിയില്‍ 2011 ല്‍ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Powerful bombs seized during raids from Nadapuram, Nadapuram, Bomb, Seized, Police, Raid, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?