ഉപരോധത്തിന്റെ രണ്ടാണ്ട്; ചരിത്രനിമിഷം... ഖത്വര്‍ വിമാനം സൗദിയിലിറങ്ങി, അബ്ദുല്‍ അസീസ് രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഖത്വര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ജിദ്ദയിലെത്തി

ജിദ്ദ: (www.kvartha.com 29.05.2019) രണ്ട് വര്‍ഷത്തെ ഉപരോധത്തിനൊടുവില്‍ അറബ് രാജ്യങ്ങളില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കി ഖത്വറും സൗദിയും സൗഹൃദം വീണ്ടും സ്ഥാപിച്ചു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അള്‍ സൗദിന്റെ ക്ഷണം സ്വീകരിച്ച് ഖത്വര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി സൗദിയിലെത്തി. അമീറിനെയും വഹിച്ചുകൊണ്ടുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ബുധനാഴ്ച ജിദ്ദയിലെത്തി. അടിയന്തിര ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സൗദി രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഖത്വര്‍ അമീര്‍ സൗദിയിലെത്തിയത്.


രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഖത്തറില്‍ നിന്നുള്ള ഒരു വിമാനം സൗദിയില്‍ ഇറങ്ങുന്നത്. ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം രണ്ടുവര്‍ഷം തികയാന്‍ ഒരാഴ്ച ശേഷിക്കെയാണ് പുതിയ മാറ്റങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പുലരുന്നതിന്റെ സൂചനയാണിതെന്നും റമദാനില്‍ ഇത്തരമൊരു നീക്കം ശുഭസൂചനയാണെന്നും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.

വ്യാഴാഴ്ച മക്കയിലാണ് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍(ജിസിസി) ഉച്ചകോടി നടക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷവും ഗള്‍ഫ് മേഖലയില്‍ തുടരുന്ന ആക്രമണങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

2017 ജൂണ്‍ മുതലാണ് ബഹ്‌റൈന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ നാല് അറബ് രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഖത്വര്‍ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു അറബ് രാജ്യങ്ങളുടെ ഈ നീക്കം.


Keywords: World, News, Qatar, Saudi Arabia, King, Air Plane, First Qatari Royal Plane Lands in Saudi Arabia Since Blockade Imposed Two Years Ago.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?