മുംബയില്‍ വ്യോമസേനാ വിമാനത്തില്‍ സാങ്കേതിക തകരാറ്; ടേക്ക് ഓഫ് ഒഴിവാക്കുന്നതിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

മുംബൈ: (www.kvartha.com 08.05.2019) മുംബൈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വ്യോമസേനാ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ടേക്ക് ഒഴിവാക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍ നിന്നും രാത്രി 11.39 ന് പുറപ്പെട്ട എ എന്‍ 32 വിമാനമാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്നും ബംഗളുരൂ യെലഹങ്കയിലേക്ക് പുറപ്പെടാനിരിക്കെയാണ് അപകടം സംഭവിച്ചത്.

National, News, Mumbai, Air Plane, Airport, Accident, Bangalore, Pilots, Aircraft Overshoots Main Runway In Mumbai.

സാങ്കേതിക പ്രശ്‌നം കണ്ടെതിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ടേക്ക് ഓഫ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിനീങ്ങി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം നീക്കം ചെയ്ത്. പരിശോധനയെ തുടര്‍ന്ന് വ്യോമഗതാഗതം 30 മിനുട്ട് നിര്‍ത്തിവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Mumbai, Air Plane, Airport, Accident, Bangalore, Pilots, Aircraft Overshoots Main Runway In Mumbai.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?