കൗണ്‍സിലറാകുന്നതിന് മുമ്പുണ്ടായ ആഗ്രഹം കൗണ്‍സിലറായതോടെ സഫലീകരിച്ചു; അഡ്വ. വി എം മുനീര്‍ ഇന്ന് സന്തോഷവാനാണ്

കാസര്‍കോട്: (www.kasargodvartha.com 24.05.2019) കൗണ്‍സിലറാകുന്നതിന് മുമ്പുണ്ടായ ആഗ്രഹം കൗണ്‍സിലറായതോടെ സഫലീകരിച്ചു. കാസര്‍കോട് നഗരസഭ 23-ാം വാര്‍ഡ് പള്ളിക്കാല്‍ കൗണ്‍സിലര്‍ അഡ്വ. വി എം മുനീര്‍ ഇന്ന് സന്തോഷവാനാണ്. കൗണ്‍സിലറാകുന്ന സമയം താന്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡില്‍ സര്‍ക്കാരിന്റെയും നഗരസഭയുടെയും സഹായങ്ങള്‍ക്കുമപ്പുറം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതി കൊണ്ടുവരണമെന്നതായിരുന്നു മുനീറിന്റെ ആഗ്രഹം.


അതിനു വേണ്ടി പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് 'റഹ് മ' എന്ന പേരില്‍ സഹായ പദ്ധതിക്ക് രൂപം നല്‍കുകയും അതിന്റെ പ്രവര്‍ത്തനം തുടങ്ങുകയുമായിരുന്നു. 2015 ഒക്ടോബറില്‍ ആരംഭിച്ച സഹായ പദ്ധതി കൊണ്ട് ഇന്ന് മൂന്നു വര്‍ഷത്തിലധികമായി വാര്‍ഡിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സാധിച്ചതായി അഡ്വ. വി എം മുനീര്‍ പറയുന്നു. വാര്‍ഡിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം മനസിലാക്കി വാര്‍ഡ് പരിസരങ്ങളില്‍ 1000, 750, 500 ലിറ്റര്‍ വരുന്ന 18 വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന വാര്‍ഡിലെ ജനങ്ങള്‍ക്ക് ഈ പദ്ധതി ഏറെ സഹായകരമായിരുന്നു.

ഇതുകൂടാതെ 2016 ല്‍ 51 വിദ്യാര്‍ത്ഥികള്‍ക്കും 2017 ല്‍ 54 വിദ്യാര്‍ത്ഥികള്‍ക്കും 2018 ല്‍ 68 വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകം, കുട, യൂണിഫോം ഉള്‍പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇത്തവണയും വിദ്യാഭ്യാസ സഹായം ചെയ്യുന്ന പ്രവര്‍ത്തനത്തിലാണ്. ചികിത്സ, വിവാഹം, വീട് വൈദ്യുതീകരണം എന്നിവയ്ക്ക് ധനസഹായം നല്‍കുകയും ചെയ്തു. മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനവുമായി ബന്ധപ്പെട്ട് റഹ് മ പദ്ധതിയില്‍ ഉള്‍പെടുത്തി വീല്‍ചെയര്‍, തയ്യല്‍ മെഷീന്‍, 15 പേര്‍ക്ക് വാര്‍ദ്ധക്യകാല ചികിത്സാ സഹായം എന്നിവ നല്‍കിയതായും വി എം മുനീര്‍ പറയുന്നു. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ ഉദാരമതികളുടെ സഹായം ഏറെ പ്രയോജനപ്പെടുന്നതായും റഹ് മ സഹായ പദ്ധതി ഉദ്യമത്തിന് ഭാഗവാക്കാവാന്‍ വേണ്ടി ഓരോരുത്തരും മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kasaragod-Municipality, Adv. V.M Muneer in happy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?