അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു; മോഹന്‍ലാലിനോട് മാപ്പ് പറയുന്ന പ്രശ്‌നമില്ല, നിയമപരമായി നേരിടുമെന്ന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജ്

തിരുവനന്തപുരം:(www.kasargodvartha.com 03/05/2019) ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അന്‍പത് കോടി രൂപ നഷ്ടപരിഹാരം നല്‍കണെമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ഒരു കാരണവശാലും മോഹന്‍ലാലിനോട് മാപ്പ് പറയില്ലെന്നാണ് ശോഭനാ ജോര്‍ജ്ജിന്റെ നിലപാട്.

'ഖാദിയുടെ അര്‍ത്ഥം ഭക്ഷണം തരിക എന്നതാണ്. ഖാദിക്കെതിരെ നീങ്ങുന്നത് ആഹാരത്തില്‍ മണ്ണ് വാരിയിടുന്നത് പോലെയാണ്. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടും' ശോഭനാ ജോര്‍ജ്ജ് പറയുന്നു. ഖാദിബോര്‍ഡിനും ബോര്‍ഡ് ഉപാധ്യക്ഷ എന്ന നിലയില്‍ തനിക്കുമെതിരെ അയച്ച വക്കീല്‍ നോട്ടീസിനെതിരെ നിയമോപദേശത്തിനായി നിയമ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് മാസമായി മറുപടി കിട്ടിയിട്ടില്ലെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് തിരക്കാണെന്നാണ് വിശദീകരണം.

News, Thiruvananthapuram, Kerala, Top-Headlines, Court, Mohanlal, Shobhana George, Advertisement, The legal notice sent by Mohanlal will legally proceed, Shobhana George

ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഖാദി ബോര്‍ഡ് മോഹന്‍ലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യം സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പൊതുവേദിയില്‍ പരസ്യമായി പറയുകയും മാധ്യമങ്ങളിലും മറ്റും വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

അതേസമയം വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാ ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാലിന്റെ ആവശ്യം. തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോര്‍ജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞിരുന്നു, എന്നാല്‍ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുന്‍പാണ് ശോഭനാ ജോര്‍ജ് ഈ വിഷയം പൊതുവേദിയില്‍ ഉന്നയിച്ചതെന്നും തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്നുമാണ് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നത്.

തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോര്‍ജ്ജ് മാപ്പുപറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അന്‍പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേക്ക് കടക്കുമെന്നും വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Court, Mohanlal, Shobhana George, Advertisement, The legal notice sent by Mohanlal will legally proceed, Shobhana George


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?