പെരിയ അക്രമം; സി പി എം പ്രതിഷേധ യോഗത്തിനു പിന്നാലെ കോണ്‍ഗ്രസ് യുവജനവാദ്യകലാസംഘം ഓഫീസും സ്തൂപവും തകര്‍ത്തു, വീഡിയോ പുറത്ത്, പോലീസ് നോക്കുകുത്തിയായി
പെരിയ: (www.kasargodvartha.com 07.05.2019) പെരിയ കല്യോട്ട് അനിഷ്ട സംഭവങ്ങള്‍ തുടരുന്നു. ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സി പി എം നടത്തിയ യോഗത്തിനു പിന്നാലെ കോണ്‍ഗ്രസ് യുവജനവാദ്യകലാസംഘം ഓഫീസും സ്തൂപവും തകര്‍ത്തു. പ്രതിഷേധയോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന സി പി എം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജനവാദ്യകലാസംഘം ഓഫീസിനു നേരെ അക്രമം നടത്തുകയും ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറും മറ്റും തകര്‍ക്കുകയും ചെയ്തത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും അംഗങ്ങളായിരുന്ന വാദ്യകലാസംഘമാണിത്.
കല്യോട്ട് ടൗണിലെ കോണ്‍ഗ്രസ് സ്തൂപവും കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളും തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാദ്യകലാസംഘം തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Video, CPM, Periya, Trending, Crime, Attack against Congress Stupa in Periya
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment