പിഴയില്ല, പകരം ഉപദേശവും നോമ്പുതുറ വിഭവങ്ങളും; വാഹന യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്, ശിക്ഷിക്കാന്‍ മാത്രമല്ല നല്ലൊരു സുഹൃത്തായി കൂടെയുണ്ടെന്ന് സന്ദേശം
മലപ്പുറം: (www.kvartha.com 17.05.2019) മലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളുമാണ് വാഹനങ്ങളില്‍ എത്തുന്നവരെ തടഞ്ഞുനിര്‍ത്തി നിര്‍ത്തി നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നതിനു പകരം മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഇഫ്താര്‍ കിറ്റ് ലഭിച്ചത് പലര്‍ക്കും അത്ഭുതമായി.
ഹെല്‍മറ്റ് ഇട്ടവരേയും ഇടാത്തവരെയും ഒരുപോലെ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കാര്യം അറിയാതെ യാത്രക്കാര്‍ അമ്പരന്നു. പിന്നീടാണ് വാഹനയാത്രക്കാരുടെ അടുത്തേക്ക് ഇഫ്താര്‍ കിറ്റുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യം എത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ സൗഹൃദ സന്ദേശം വൈറല്‍ ആയി.
നിയമലംഘകരായ യാത്രക്കാരെ പിഴചുമത്തി ശിക്ഷിക്കുന്നതിനു പകരം മേലില്‍ ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. കൂടാതെ നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കി യാത്രയാക്കി. ശിക്ഷിക്കാന്‍ മാത്രമല്ല നല്ലൊരു സുഹൃത്തായി കൂടെയുണ്ടെന്ന സന്ദേശമാണ് മോട്ടോര്‍വാഹനവകുപ്പ് ഇതിലൂടെ ലക്ഷ്യമിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Ramadan, Malappuram, Vehicles, Fine, motor vehicle department gave iftar gifts to passengers

Powered by Info News For You

Comments
Post a Comment