എ സി പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്; ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടകാരണമെന്ന നിഗമനത്തിലായിരുന്ന പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇങ്ങനെ

ചെന്നൈ: (www.kvartha.com 19.05.2019) എ സി പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടകാരണമെന്ന നിഗമനത്തിലായിരുന്ന പോലീസ് ഒടുവില്‍ മരണം ആസൂത്രിത കൊലപാതകമാണെന്നുറപ്പിച്ചു.

അപകടത്തില്‍ കാവേരിപ്പാക്കം സ്വദേശി കെ രാജി (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ചെന്നൈ ദിണ്ടിവനത്തിനടുത്ത് എ സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും പഴുതടച്ച അന്വേഷത്തിലൂടെ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

അപകടത്തിന് പിന്നാലെ സ്ഥലം അരിച്ചുപെറുക്കിയ പോലീസിന് വീടിന് പുറത്തുനിന്നും മണ്ണെണ്ണ കുപ്പി ലഭിച്ചിരുന്നു. ഇത് പിന്തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അപകടമുണ്ടായ മുറിയുടെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന മൂത്തമകന്‍ ഗോവര്‍ധന്റെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യവും പോലീസിനെ സംശയത്തിനിടയാക്കിയിരുന്നു.

വിശദമായ പരിശോധനയില്‍ എ സി പൊട്ടിത്തെറിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് തെളിഞ്ഞു. എ സിക്ക് സാങ്കേതിക കാരണങ്ങളാല്‍ തീ പിടിച്ചിരുന്നെങ്കില്‍ മുറിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഭാഗവും പൊട്ടിത്തെറിക്കുമായിരുന്നു. പക്ഷേ ഇവിടെ അങ്ങനെ സംഭവിക്കാതിരുന്നതും പോലീസില്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് മരണപ്പെട്ട രാജിയുടെ മൂത്തമകനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വത്ത് സ്വന്തമാക്കുവാനായി താന്‍ കൊല നടത്തിയതാണെന്ന് സമ്മതിച്ചത്.

സമ്പന്ന കുടുംബമായ രാജിയുടെ ഭൂസ്വത്തുക്കള്‍ മൂത്ത മകന് നോക്കിനടത്തുവാനുള്ള കാര്യപ്രാപ്തി ഇല്ലെന്ന കാരണത്താല്‍ ഇളയ മകനായ ഗൗതത്തെ ഏല്‍പ്പിച്ചതാണ് ഗോവര്‍ധനെ ചൊടിപ്പിച്ചത്. സ്വത്ത് മുഴുവന്‍ അനുജന്‍ സ്വന്തമാക്കുമെന്ന ഭയത്താലാണ് മൂവരെയും കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം താന്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്ന കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. കൃത്യം നടത്താനായി വാടക കൊലയാളികളെ ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, National, News, Murder, Blast, Police, Tamilnadu, AC explosion: After 3 days of detention, couple arrested for killing trio. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?