സച്ചിന്‍ വീണ്ടും അരങ്ങിലേക്ക് ഇംഗ്ലണ്ട് ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊരു സര്‍പ്രൈസ്
ഓവല്‍ (www.evisionnews.co): അമ്പതോവര്‍ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ തുടക്കമാകുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊരു സര്‍പ്രൈസ് കൂടിയുണ്ട്. ഇത്തവണ കമന്ററി ബോക്സില്‍ കളിക്കളം അടക്കി വാണ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൂടി ഉണ്ടാകും എന്നതാണത്.
ഓവലില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ കമന്ററി ബോക്സിലാണ് സച്ചിന്‍ അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രീഷോയിലാണ് കളി വിലയിരുത്താന്‍ ക്രിക്കറ്റ് വിദഗ്ധനായി സച്ചിനെത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന പരിപാടിയില്‍ 'സച്ചിന്‍ ഓപ്പണ്‍സ് എഗെയിന്‍' എന്നാണ് സച്ചിന്റെ സെഷന്റെ പേര്. മുന്‍ താരങ്ങളും സച്ചിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും.
Powered by Info News For You
Comments
Post a Comment