പ്ലസ് വണ്‍ ഏക ജാലകം: ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സൗജന്യ ഹെല്‍പ് ഡസ്‌ക്
ചെമ്മനാട് (www.evisionnews.co): പ്ലസ് വണ്‍ ഏക ജാലക പ്രവേശനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് വേണ്ടി കുട്ടികളെ സഹായിക്കുന്നതിനായി ചെമ്മനാട് ജമാഅത്ത് ഹയസെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുമായി സഹകരിച്ച് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി. രക്ഷിതാവും വിദ്യാര്‍ത്ഥിയും ഒപ്പിട്ട ഓണ്‍ലൈന്‍ അപേക്ഷ ഫോമിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് പ്രിന്റ് ഔട്ട്, ആധാര്‍ കോപ്പി, ബോണസ് പോയിന്ററിനു ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ ഹാജരാക്കണം. സി. ബി. എസ്. ഇ വിഭാഗത്തില്‍ മാര്‍ച്ച് 2018 ന് ശേഷം പരീക്ഷ എഴുതിയ വര്‍ മേല്‍ പറഞ്ഞ രേഖകളോടോപ്പം റേഷന്‍ കാര്‍ഡ് കോപ്പി, നേറ്റിവിട്ടി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കണം. മാര്‍ച്ച് 2018ന് മുമ്പ് കഴിഞ്ഞവര്‍ മെല്പറഞ്ഞവയോടൊപ്പം 50 രൂപ മുദ്രപത്രം പൂരിപ്പിച്ച് നല്‍കണം.
Powered by Info News For You

Comments
Post a Comment