കലക്ടറുടെ മനസിലെ മാലിന്യമാണ് ആദ്യം നീങ്ങേണ്ടത്: കാസര്‍കോട് കലക്ടറെ തിരുത്തി യുവ എഴുത്തുകാരന്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോടിനെയാകെ അപമാനിച്ച വര്‍ഗീയ പരാമര്‍ശം നടത്തിയ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനെ തിരുത്തി യുവ എഴുത്തുകാരന്‍ സാബിര്‍ കോട്ടപ്പുറം. പട്ടിയും പന്നിയും ഉണ്ടായാല്‍ മാലിന്യ പ്രശ്‌നം തീരുമെന്ന ലോകത്തെ ആദ്യത്തെ തിയറി ഇദ്ദേഹത്തിന്റെത് തന്നെയായിരിക്കും. ഈ പട്ടിയും പന്നിയും പരാമര്‍ശം മുസ്ലിംകളെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന്‍ സിക്‌സ്ത് സെന്‍സ് ഒന്നും വേണ്ടല്ലോ. നാട്ടിലെ മാലിന്യ പ്രശ്‌നവും അങ്ങനെ മാപ്പിളമാരെ തലക്ക് എന്തൊക്കെ ഭാരങ്ങളാണ് ഈസമൂഹം ചുമക്കേണ്ടത്. മുസ്ലിംകള്‍ ഭൂരിപക്ഷമല്ലാത്ത, സ്വാധിനം കുറഞ്ഞ ഒരുപാട് പ്രദേശങ്ങള്‍ ജില്ലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്‌നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്‌നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ. കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ പോലും മതവും ജാതിയുമുണ്ട് എന്നായിരുന്നു കലകട്‌റുടെ വിവാദ പ്രസ്താവന.




പോസ്റ്റിന്റെ പൂര്‍ണരൂപം: 




'ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്‌നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്‌നം കാരണം പട്ടിയെ വളര്‍ത്താനോ പന്നിഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ. 

കാസര്‍ഗോഡ് ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ പോലും മതവും ജാതിയുമുണ്ട്.' കാസര്‍കോട് ജില്ലാ കലക്ടര്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്തൊരു പൊതു പരിപാടിയില്‍ യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞതാണ് ഇത്. പട്ടിയും പന്നിയും ഉണ്ടായാല്‍ മാലിന്യ പ്രശ്‌നം തീരുമെന്ന ലോകത്തെ ആദ്യത്തെ തിയറി ഇദ്ദേഹത്തിന്റെത് തന്നെയായിരിക്കും. ഈ പട്ടിയും പന്നിയും പരാമര്‍ശം മുസ്ലിംകളെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന്‍ സിക്‌സ്ത് സെന്‍സ് ഒന്നും വേണ്ടല്ലോ. നാട്ടിലെ മാലിന്യ പ്രശ്‌നവും അങ്ങനെ മാപ്പിളമാരെ തലക്ക് എന്തൊക്കെ ഭാരങ്ങളാണ് ഈസമൂഹം ചുമക്കേണ്ടത്. മുസ്ലിംകള്‍ ഭൂരിപക്ഷമല്ലാത്ത, സ്വാധിനം കുറഞ്ഞ ഒരുപാട് പ്രദേശങ്ങള്‍ ജില്ലയിലുണ്ട്. ഉദാഹരണ ത്തിന് നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ തന്നെ മാലിന്യ നിര്‍മ്മാജ്ജനം വലിയ പ്രശ്‌നമാണ്. പട്ടിയും പന്നിയും കൊണ്ട് അത് പരിഹരിക്കാന്‍ പറ്റുമോ കളക്ടറെ? കാസര്‍കോട് ജില്ലയിലെവിടെയാണ് പന്നി ഫാം തുടങ്ങാനും പട്ടി വളര്‍ത്താനും നിരോധനമുള്ളതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കണം. കേരളം നേരിടുന്ന വലിയൊരു പ്രശ്‌നമാണ് മാലിന്യ നിര്‍മാര്‍ജ്ജനം. അതില്‍ പോലും ജാതിയും മതവും തിരയുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ മനസ്സിലെ മാലിന്യമാണ് ആദ്യം നീങ്ങേണ്ടത്.

വില കൂടിയ പട്ടികളെ വളര്‍ത്തുന്ന വീടുകളും (മുസ്ലിം വീടുകള്‍ തന്നെയാവും ഉദ്ദേശിച്ചത്) കാസര്‍ഗോഡ് നഗര പ്രാന്ത പ്രദേശങ്ങളിലെ പന്നി ഫാമുകളും കാണിച്ച് തരാമെന്ന് ചടങ്ങില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‍ എംവി സന്തോഷ് കുമാര്‍ കലക്ടര്‍ക്ക് തിരുത്തിക്കൊടുക്കുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വില കൂടിയ പട്ടികള്‍ ഒരു പക്ഷെ കാസര്‍ഗോട്ടെ ആഡംഭരം തലക്ക് പിടിച്ച ചില മുസ്ലിം വീടുകളിലായിരിക്കും ഉണ്ടാവുക. കറന്തക്കാടു തൊട്ട് മധൂര്‍ വരെ ഉള്ള സംഘി സ്വയം ഭരണ പ്രദേശങ്ങള്‍ കാസര്‍ഗോഡ് നഗരത്തിന്റെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു കൊടുക്കുന്നുണ്ട്. ജില്ലയിലെ മറ്റെല്ലാ പ്രശ്‌നങ്ങളെ കുറിച്ചും ധാരണ ഉള്ള കലക്ടര്‍ ഈ സംഘി സ്വയം ഭരണ പ്രദേശത്തെ കുറിച്ച് മാത്രം അറിഞ്ഞില്ല  

ജാതിയും മതവും ആരും പരസ്പരം ചോദിക്കാത്ത ലഹരി മാഫിയ ഇല്ലാത്ത, മാലിന്യ പ്രശ്‌നമില്ലാത്ത, ബന്ദിന് റോഡില്‍ കല്ല് വെക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും വരെ ആളെ കിട്ടാത്ത തിരുവനന്തപുരം. ഇത് കേട്ട് തിരുവനന്തപുരത്തുകാര്‍ തന്നെ മൂക്കത്ത് കൈ വെക്കണ്ട . കലക്ടറുടെ തള്ളുകളാണ് . ഞാന്‍ ഞാന്‍ എന്ന ഭാവം നിറഞ്ഞു കവിഞ്ഞ ഒരു മനുഷ്യന് പറയുന്നത് കേട്ട് കൈയ്യടിക്കുന്ന കുറെ മണ കുണാഞ്ചന്‍മാരേയും ആ പരിപാടിയില്‍ കണ്ടു . ചാഞ്ഞു കിടക്കുന്നിടത്ത് വലിഞ്ഞു കേറാന്‍ നല്ല രസമാണല്ലോ ,കാസര്‍ഗോഡ് ജില്ലയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അത് കൊണ്ട് ഞാന്‍ മാത്രമാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ ഇവിടത്തെ ജനങ്ങള്‍ കലാ ബോധാമില്ലാത്തവരാണെന്നോ ജന പ്രതിനിധികള്‍ കഴിവില്ലാത്തവരും അഹങ്കാരികളുമാണെന്നോ, കോളജ് അധ്യാപകര്‍ ഉത്തരവാദിത്വമില്ലാത്തവരാണെന്നോ, ഓടി ചാടി കാര്യങ്ങള്‍ ചെയ്യാനറിയാത്തവരാണെന്നോ ആകെ മൊത്തം വര്‍ഗീയത ഭക്ഷിച്ച് ജീവിക്കുന്നവരാണെന്നോ പറഞ്ഞാല്‍ വിയോജിക്കേണ്ടി വരും സാര്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?