ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കുടിവെള്ള പദ്ധതി: കുഴല്‍കിണറിന് കുറ്റിയടിക്കല്‍ ഞായറാഴ്ച ചട്ടഞ്ചാലില്‍
ചട്ടഞ്ചാല്‍ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ഏഴു കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആദ്യ കുഴല്‍ കിണര്‍ ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ കീഴില്‍ പുത്തരിയടുക്കത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്്മ വില്ലേജില്‍ നാളെ രാവിലെ എട്ടു മണിക്ക് അബ്ദുല്‍ ഖാദര്‍ സഖാഫി ബെണ്ടിച്ചാല്‍ കുറ്റിയടിക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി, പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കുമെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment