കാര്‍ അപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെട്ടു

ശിവമോഗ: (www.kasargodvartha.com 01.05.2019) കാര്‍ അപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെട്ടു. അയനൂര്‍ ചിക്കഡനവണ്ടിയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മെസ്‌കോമില്‍ നിന്നും വിരമിക്കുന്ന ചന്ദ്രപ്പയുടെ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന ചന്ദ്രപ്പയുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

ചന്ദ്രപ്പയുടെ ഭാര്യ മംഗലാമ്മ, മകന്‍ മഞ്ജുനാഥ്, മരുമകന്‍ നീലകണ്ഠപ്പ, ഭാര്യ ഉഷ, മകന്‍ നന്ദീഷ് എന്നിവരാണ് മരിച്ചത്. ചന്ദ്രപ്പയുടെ മറ്റൊരു മകന്‍ ലവി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം സഞ്ചരിച്ച കാറിന്റെ ടയര്‍പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് കുംസി പോലീസ് സ്ഥലത്തെത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Car-Accident, Mangalore,  Five people of same family die in ghastly road accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?