പ്രശസ്ത മാധ്യമപ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

തിരുവനന്തപുരം: (www.kvartha.com 11.05.2019) പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയുമായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിന്ദു ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അന്തരിച്ചത്.

ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. മൈ വോട്ട് കൗണ്ട്‌സ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ മകളാണ്. കെഎസ് ബാലാജിയാണ് ഭര്‍ത്താവ്. മകള്‍ സാവേരി ബാലാജി.

Keywords: Journalist Bindhu Bhasar Balaji passed away, Thiruvananthapuram, News, Kerala, Obituary, Dead, Journalist.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?