റീപോളിംഗ്: പിലാത്തറയില്‍ പ്രചാരണത്തിനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സി.പി.എം കയ്യേറ്റം: മാധ്യമ സംഘത്തെ മര്‍ദിച്ചു


കാസര്‍കോട് (www.evisionnews.co): ഞായറാഴ്ച നടക്കുന്ന റിപോളിംഗിന്റെ ഭാഗമായി പിലാത്തറയില്‍ പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പിലാത്തറ ബസ് സ്റ്റാന്റിന് സമീപം പ്രചാരണം നടത്തുന്നതിനിടയിലാണ് രാജ്മോഹന്‍ ഉണ്ണിത്താനെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്. 

ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും പ്രവര്‍ത്തകര്‍ അക്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ് മാനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുജീബിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു. ക്യാമറമാന്‍ സുനില്‍ കുമാറിനെയും സംഘം അക്രമിച്ചിരുന്നു. കള്ളവോട്ടിനെ തുടര്‍ന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറയിലടക്കം മൂന്ന് ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിലാത്തറയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിനെത്തിയത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് റീപോളിംഗ് നടക്കുക. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?