പോലീസിലെ 'ഹിഡന്‍ ഐസ്' വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് മേലുദ്യോഗസ്ഥരുടെ പൂട്ട്; പൂട്ട് വീണത് ഗ്രൂപ്പ് തുടങ്ങി മൂന്നാംനാളില്‍

ആലുവ: (www.kvartha.com 03.05.2019) പോലീസിലെ 'ഹിഡന്‍ ഐസ്' വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് മേലുദ്യോഗസ്ഥരുടെ പൂട്ട്. കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അറിയിക്കാന്‍ ആലുവ പോലീസ് ആരംഭിച്ച 'ഹിഡന്‍ ഐസ്' ഗ്രൂപ്പ് മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ഗ്രൂപ്പുകള്‍ രൂപീകരിച്ച് മൂന്നാം ദിവസമാണ് പൂട്ടുവീണത്.

നഗരസഭ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, സ്‌കൂള്‍- കോളജ് പ്രധാന അധ്യാപകര്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആശുപത്രികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, ആലുവയില്‍ ജോലികള്‍ ചെയ്യുന്ന വിവിധ ജീവനക്കാര്‍, ഹോട്ടല്‍ ലോഡ്ജ് ഉടമകള്‍, മുതിര്‍ന്ന പൗരന്മാര്‍, ആന്റി നാര്‍ക്കോട്ടിക്‌സ് ക്ലബ് ഭാരവാഹികള്‍, തട്ടുകടക്കാര്‍, രാത്രി കച്ചവടക്കാര്‍, ബ്യൂട്ടിപാര്‍ലര്‍ ഉടമകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലയിലുള്ളവര്‍ക്കായി ആലുവ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയ സി.ഐ അഡ്മിനായി വെവ്വേറെ ഗ്രൂപ്പുകളാണ് തയ്യാറാക്കിയത്.

Crime police whats app group dissolves, Aluva, News, Technology, Business, Media, News, Police, Kerala

ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് മേലുദ്യോഗസ്ഥര്‍ ഗ്രൂപ്പിന് തടയിട്ടത്. ഇത്തരം കൂട്ടായ്മകള്‍ ആരംഭിക്കുന്നതിന് മേലുദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് ഗ്രൂപ്പ് പിരിച്ചുവിട്ടതെന്നും പറയുന്നു. അതേസമയം, ചില സാങ്കേതിക കാരണങ്ങളാലാണ് ഗ്രൂപ്പുകള്‍ പിരിച്ചുവിട്ടതെന്നും അതിന് പരിഹാരം കണ്ടശേഷം ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് ആലുവ സി.ഐ പറയുന്നത്.

കൃത്യമായ നിബന്ധനകളോടെയാണ് ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. നിയമാവലി തയാറാക്കി കൃത്യമായി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ആശംസകള്‍, മതം, രാഷ്ട്രീയം, വ്യക്തിഹത്യ എന്നീ രീതികളിലുള്ള പോസ്റ്റുകള്‍ക്ക് ഗ്രൂപ്പില്‍ നിരോധനമുണ്ടായിരുന്നു. 24 മണിക്കൂറും ഗ്രൂപ്പ് സജീവമായിരിക്കും. കുറ്റകൃത്യങ്ങളോ മറ്റ് വിവരങ്ങളോ മെസേജുകളായി ലഭിച്ചാല്‍ അവ പരിഹരിക്കുന്നതിനും ഇടപെടുന്നതിനുമായി സി.ഐ യുടെ നേതൃത്വത്തില്‍ പട്രോളിംഗ് ടീമിനെയും പ്രത്യേകം സജ്ജമാക്കിയിരുന്നു.

'ഹിഡന്‍ ഐസ്' വാട്ട്‌സ് ആപ്പ് നമ്പറായി പുതിയ ഫോണ്‍ നമ്പറും എടുത്തിരുന്നു. ഗ്രൂപ്പുകളില്‍ അംഗമല്ലാത്ത പൊതുജനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാനായി ഈ നമ്പര്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Crime police whats app group dissolves, Aluva, News, Technology, Business, Media, News, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?