നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; സ്റ്റുഡിയോ ഉടമ അറസ്റ്റില്‍
കൊച്ചി: (www.kvartha.com 09.05.2019) നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്.
മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിദ്ധരിപ്പിച്ചാണ് നിയാസ് പീഡനത്തിന് വിധേയമാക്കിയത്. വിവിധ കമ്പനികള്‍ക്ക് നല്‍കാന്‍ ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്.
ഫോട്ടോ എടുക്കുന്നതിന് മുമ്പ് യുവതി ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയ സമയത്താണ് പ്രതി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയാസ് യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതി പകര്‍ത്തിയ യുവതിയുടെ നഗ്‌നഫോട്ടോകള്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested for molesting woman, Kochi, Local-News, News, Molestation, Crime, Criminal Case, Police, Arrested, Threatened, Kerala.
മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിദ്ധരിപ്പിച്ചാണ് നിയാസ് പീഡനത്തിന് വിധേയമാക്കിയത്. വിവിധ കമ്പനികള്‍ക്ക് നല്‍കാന്‍ ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്.
ഫോട്ടോ എടുക്കുന്നതിന് മുമ്പ് യുവതി ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയ സമയത്താണ് പ്രതി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയാസ് യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതി പകര്‍ത്തിയ യുവതിയുടെ നഗ്‌നഫോട്ടോകള്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Man arrested for molesting woman, Kochi, Local-News, News, Molestation, Crime, Criminal Case, Police, Arrested, Threatened, Kerala.
Powered by Info News For You

Comments
Post a Comment