എന്ത് എക്‌സിറ്റ് പോള്‍, കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടും; എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (www.kvartha.com 20.05.2019) കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എക്‌സിറ്റ് പോളുകളെ തള്ളി പിണറായി രംഗത്തെത്തിയത്.
ഇടതുപക്ഷം കേരളത്തില്‍ വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. എക്‌സിറ്റ് പോളുകള്‍ പലപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങള്‍ വെച്ച് ചര്‍ച്ച നടത്തേണ്ടതില്ല. ഏതായാലും ഫലം വരട്ടെ. പിണറായി പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു പിണറായി ഇക്കാര്യം പറഞ്ഞത്.
മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍ തന്നെ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണില്‍ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും കൂടുതല്‍ ഉയര്‍ന്ന സൗകര്യമുള്ള ശബരമല ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Thiruvananthapuram, News, EXIT-POLL, Election, Pinarayi vijayan, Pinarayai Vijayan on exit poll

Powered by Info News For You
Comments
Post a Comment