പന്ത് പോയത് വിക്കറ്റിന് പുറത്ത്; ശുഐബ് മാലിക്ക് അടിച്ചത് വിക്കറ്റിലേക്ക്; ഹിറ്റ് വിക്കറ്റായി നാണംകെട്ട് പാക് താരം; വീഡിയോ കാണാം

ലണ്ടന്‍: (www.kvartha.com 18.05.2019) ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ നാണംകെട്ട് പുറത്തായി പാക് താരം ശുഐബ് മാലിക്ക്. ടീം മികച്ച സ്‌കോറില്‍ നില്‍ക്കെ അടിച്ചു തകര്‍ത്ത് കളിക്കുകയായിരുന്നു മാലിക്ക്. എന്നാല്‍ 47ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ലേറ്റ് കട്ടിന് ശ്രമിച്ച മാലിക്കിന് പിഴച്ചു. പന്ത് ഹിറ്റ് ചെയ്യുന്നതിന് പകരം, സ്റ്റംപാണ് മാലിക് തന്റെ ബാറ്റുകൊണ്ട് അടിച്ചുതെറിപ്പിച്ചത്. ഇതോടെ 26 പന്തില്‍ 41 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്ന മാലിക്കിന് ഹിറ്റ് വിക്കറ്റായി ക്രീസ് വിടേണ്ടി വന്നു.

മത്സരത്തില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് ജയിച്ചു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നാം ജയം നേടി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. നാല് മത്സരങ്ങള്‍ പിന്നിട്ട പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Cricket, News, ODI, Pakistan, Cricket, Shoaib Malik left embarrassed as he shatters stumps in 4th ODI - Watch video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?