ഖത്തറിലേക്ക് യുവാവിന്റെ കൈവശം ബ്രൗണ്‍ ഷുഗര്‍ കൊടുത്തുവിടാന്‍ ശ്രമം: നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ യുവാവും സുഹൃത്തും ഒളിവില്‍

കാസര്‍കോട് (www.evisionnews.co): ഖത്തറിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കൈവശം ബ്രൗണ്‍ ഷുഗര്‍ കൊടുത്തുവിടാന്‍ ശ്രമം. തിങ്കളാഴ്ച രാത്രി പെര്‍ള അമേക്കളയില്‍ നിന്നും ഖത്തറിലേക്ക് പോവുകയായിരുന്ന കബീറിന്റെ (34) കൈവശമാണ് ഡയറിയില്‍ ഒളിപ്പിച്ച് ബ്രൗണ്‍ ഷുഗര്‍ കൊടുത്തുവിടാന്‍ ശ്രമിച്ചത്. കബീറിന്റെ സഹോദരന് സംശയം തോന്നി പാക്കറ്റ് പൊളിച്ചപ്പോഴാണ് ഡയറിയില്‍ ബ്രൗണ്‍ ഷുഗര്‍ രണ്ട് പേപ്പറുകളിലായി ഒട്ടിച്ചനിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കബീറിന്റെ പിതാവ് സൂഫി ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം മയക്കുമരുന്ന് വിവരം പുറത്തുവന്നതോടെ മയക്കുമരുന്ന് കൊടുത്തുവിടാന്‍ ശ്രമിച്ച ജൗഹര്‍ എന്ന യുവാവും സുഹൃത്ത് ഷംസീറും മുങ്ങി. ഖത്തറിലുള്ള മയക്കുമരുന്ന് കൊടുത്തുവിട്ട യുവാവിന്റെ ബന്ധു ഖലീലിനെ പ്രദേശവാസികളായ യുവാക്കള്‍ പിടികൂടി. 

മൂന്നു മാസം മുമ്പാണ് കബീര്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വിവാഹിതനായ ശേഷം വീണ്ടും ഖത്തറിലേക്ക് പോകാനിരിക്കുമ്പോഴാണ് യുവാവിനെ മയക്കുമരുന്ന് കൊടുത്തുവിട്ട് ചതിയില്‍പെടുത്താന്‍ ശ്രമിച്ചത്. സംഭവം പുറത്തുവന്നതോടെ മയക്കുമരുന്ന് സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?