കറന്തക്കാട് പമ്പിലെത്തിയ യുവാവിനെ മര്‍ദിച്ച സംഭവം: രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കാസര്‍കോട് (www.evisionnews.co): കറന്തക്കാട് പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാനെത്തിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ബെണ്ടിച്ചാല്‍ ഹൗസില്‍ ഷംസുദ്ദീന്റെ മകന്‍ സിറാജുദ്ദീന്റെ (21)പരാതിയിലാണ് കേസെടുത്തത്.
തിങ്കളാഴ്ച്ച വൈകിട്ട്് അഞ്ചു മണിയോടെ കറന്തക്കാട് പെട്രോള്‍ പമ്പിലാണ് സിറാജുദ്ധീന്‍ അക്രമത്തിനിരയായത്. ചുവപ്പ് നിറത്തിലുള്ള ആള്‍ട്ടോ 800കാറില്‍ വന്ന രണ്ടുപേര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
Powered by Info News For You
Comments
Post a Comment