വീട്ടില്‍ നിന്നും ഭാര്യവീട്ടിലേക്കെന്ന് പറഞ്ഞു പോയ യുവാവ് വയലില്‍ മരിച്ച നിലയില്‍; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തി
വിദ്യാനഗര്‍: (www.kasargodvartha.com 13.05.2019) വീട്ടില്‍ നിന്നും ഭാര്യവീട്ടിലേക്കെന്ന് പറഞ്ഞു പോയ യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയതായി വിദ്യാനഗര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മധൂര്‍ സായിബാബാ മന്ദിരത്തിന് സമീപം കൊടിമജല്‍ ഹൗസില്‍ രാമണ്ണ ഷെട്ടി സരോജിനി ദമ്പതികളുടെ മകന്‍ പ്രദീപ് കുമാറിനെയാണ്(44) മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മധൂര്‍ പറക്കില ഉളിയയിലെ ഭാര്യ നമിതയുടെ വീടിന് നേരെ മുന്നില്‍ 200 മീറ്റര്‍ അകലെയുള്ള വയലില്‍ പ്രദീപ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഉടുമുണ്ട് മുറുകിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തയ്യാറാക്കിയ ശേഷമാണ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടിനയച്ചത്.
ആറുമാസം മുമ്പ് സ്വന്തം വീട്ടില്‍വെച്ച് വീട്ടുകാരോടൊത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ കഴുത്തില്‍ മുണ്ടുമുറുക്കി പ്രദീപ്കുമാര്‍ ആത്മഹത്യയക്ക് ശ്രമിച്ചതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദീപ്കുമാര്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും പോലീസ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടിന് അയക്കുകയായിരുന്നു. ശ്വാസംമുട്ടി പതുക്കെപതുക്കെയാണ് മരണം നടന്നതെന്നും മറ്റൊരാള്‍ ചെയ്യുന്ന രീതിയിലല്ല കഴുത്തില്‍ മുണ്ട് മുറുക്കിയതെന്നും പോസ്റ്റുമോര്‍ത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് 100 മീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ ഷര്‍ട്ടോ മറ്റോ ഉണ്ടായിരിന്നില്ല. കൂലിപ്പണിക്കാരനാണ് മരിച്ച പ്രദീപ്കുമാര്‍. ആറുവയസ്സുള്ള അഭിജിത്ത് ഏകമകനാണ്. സഹോദരങ്ങള്‍: കിഷോര്‍, നിര്‍മല, ഹേമലത, സുജാത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Youth, Death, Liquor, Suicide, Top-Headlines, Madhur, Youth Found Dead in Madhur.
Keywords: Kasaragod, Kerala, News, Youth, Death, Liquor, Suicide, Top-Headlines, Madhur, Youth Found Dead in Madhur.
Powered by Info News For You

Comments
Post a Comment