ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെളളിയിലും കുറവ്; സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല, ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും
തിരുവനന്തപുരം: (www.kvartha.com 26.05.2019) ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തി. ഓഡിറ്റിംഗിലാണ് ഇക്കാര്യം മനസ്സിലായത്. സ്വര്‍ണവും വെള്ളിയും സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണുള്ളത്. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.
സ്വര്‍ണവും വെള്ളിയും എവിടേക്കാണ് മാറ്റിയതെന്ന് രേഖകളില്ലെങ്കിലും സ്‌ട്രോങ് റൂമിലേക്ക് എത്തിയോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ നാളെ നിയോഗിച്ച ഓഡിറ്റ് സംഘം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തും. നാളെ 12 മണിക്കാണ് സ്‌ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക.
2017- മുതലുള്ള കണക്കുകളിലാണ് വ്യക്തത ഇല്ലാത്തത്. ശബരിമല ക്ഷേത്രത്തിന് വഴിപാടായി ഭക്തര്‍ നല്‍കുന്ന സ്വര്‍ണത്തിന് 3 എ രസീത് നല്‍കും. സ്വര്‍ണത്തിന്റെയും വെള്ളിയുടേയും അളവ് ശബരിമലയുടെ 4 ആം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ സ്വര്‍ണം, വെള്ളി എന്നിവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും. അല്ലെങ്കില്‍ ശബരിമല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യും. എങ്ങനെ ആയാലും അത് എട്ടാം കോളത്തില്‍ രേഖപ്പെടുത്തണം എന്നതാണ് വ്യവസ്ഥ. ഇതില്‍ കൃത്യത ഇല്ലാത്തതാണ് പരിശോധന നടത്താന്‍ കാരണം. സ്‌ട്രോംഗ് റൂം ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് നാളെ പരിശോധന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sabarimala, Sabarimala Temple, Kerala, News, Devotee, Gold, Thiruvananthapuram, Devaswom, High Court, Strong room will examine under the supervision of devaswom audit section in Sabarimala

Powered by Info News For You

Comments
Post a Comment