ആംബുലന്‍സ് ഡ്രൈവര്‍ നേഴ്‌സിനെ വെട്ടി; വ്യക്തിവിരോധമെന്ന് പോലീസ്

തിരുവനന്തപുരം: (www.kvartha.com 31.05.2019) മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്ത് വച്ച് നേഴ്‌സിന് വെട്ടേറ്റു. വെള്ളിയാഴ്ച രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. പുഷ്പയുടെ ചെവിക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആംബുലന്‍സ് ഡ്രൈവറായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൊല്ലം സ്വദേശിയാണ് നിഥിന്‍. മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞത് വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ്. നിഥിന്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Ambulance Driver attack against nurse thiruvananthapuram, Thiruvananthapuram, News, Kerala, Crime, Nurse, attack

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ambulance Driver attack against nurse thiruvananthapuram, Thiruvananthapuram, News, Kerala, Crime, Nurse, attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?