സതി ദുരാചാരമല്ലായിരുന്നു: രാജാറാം മോഹന്‍ റോയ് രാജ്യദ്രോഹി: നടി റോത്തഗി
ദേശീയം (www.evisionnews.co): സതി ദുരാചാരമല്ലായിരുന്നെന്നും ഹിന്ദു സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് തിരിയാതിരിക്കാനുള്ള മാര്‍ഗമായിരുന്നെന്നും നടി പായല്‍ റോത്തഗി. ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന രാജ്യദ്രോഹി രാജാറാം മോഹന്‍ റോയി സതി ആചാരത്തെ നിരോധിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. സതി നിര്‍ബന്ധമുള്ള ആചാരമല്ലായിരുന്നു. സ്ത്രീകള്‍ക്കുള്ള ചോയ്‌സ് ആയിരുന്നു. ഹിന്ദു ഭാര്യമാര്‍ അധിനിവേശക്കാരായ മുഗളരുടെ കൈകളില്‍പ്പെട്ട് വേശ്യാവൃത്തിയില്‍ അകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടു വന്നതെന്നും പായല്‍ പറയുന്നു.
മുമ്പും വിവാദപരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളിലിടം നേടിയിട്ടുള്ളയാളാണ് പായല്‍. മുംബൈ വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറ്റിവിടാതിരുന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ മുസ്ലിംകള്‍ ആണെന്നും താന്‍ ഹിന്ദു ആയതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും അവര്‍ പറഞ്ഞിരുന്നു.
Powered by Info News For You
Comments
Post a Comment