ഹൃദയാഘാതം സ്ത്രീകളിലും ഏറി വരുകയാണ്; സൂക്ഷിക്കണം ഈ ലക്ഷണങ്ങളെ
കൊച്ചി: (www.kasargodvartha.com 28.05.2019) പുരുഷന്മാര്‍ മാത്രമല്ല, ഹൃദയാഘാതത്തെ സ്ത്രീകളും ഭയക്കേണ്ടതാണ്. ഇന്ന് സ്ത്രീകളിലും ഹൃദയാഘാതം കൂടിവരികയാണ്. നെഞ്ചിനുള്ളില്‍ പെട്ടെന്ന് തോന്നുന്ന അമിതമായ സമ്മര്‍ദം ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യതയാകാം. നെഞ്ചുഭാഗത്ത് എവിടെ വേണമെങ്കിലും ഈ സമ്മര്‍ദം തോന്നാം. അത് ഇടതു ഭാഗത്ത് മാത്രം ആകണമെന്നുമില്ല.
ഇടതുഭാഗത്തേക്ക് കൂടുതല്‍ വ്യാപിച്ചു വരുന്നതായി തോന്നുകയാണെങ്കിലോ കൂടുതല്‍ നേരം ഈ പ്രശ്‌നം ഉണ്ടായാലോ ഉടനെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഇതിന്റെ മറ്റൊരു ലക്ഷണം ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതാണ്. പെട്ടെന്ന് ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാലോ ചലിക്കാന്‍ പോലും പ്രയാസം തോന്നിയാലോ ശ്രദ്ധിക്കണം. പെട്ടെന്ന് കാരണങ്ങളൊന്നുമില്ലാതെ വിയര്‍ക്കുന്നുണ്ടെങ്കില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടറെ കണ്ട് ഉറപ്പാക്കോണ്ടതാണ്.
ഹൃദ്രോഗവുമായി ബന്ധപ്പെട്ട വേദന എല്ലായ്‌പ്പോഴും നെഞ്ചില്‍ മാത്രം ആയിരിക്കണം എന്നില്ല. ഇടതോ വലതോ കൈത്തണ്ടകളിലോ, വയറ്റില്‍ ഒക്കെ അസ്വാഭാവികമായി ഉണ്ടാകുന്ന വേദനകളോ ഉണ്ടാകുന്നെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. പലപ്പോഴും ഹൃദ്രോഗസാധ്യതയുള്ള സ്ത്രീകള്‍ക്ക് തലകറക്കം, ഛര്‍ദി എന്നിവ ഉണ്ടാകാറുണ്ട്. അതുപോലെ പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Heart Attack Symptoms in Women, Kochi, news, Kerala, Top-Headlines, health, Women, Cardiac Attack

Powered by Info News For You

Comments
Post a Comment