ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനിടയില്‍ ശബരിമലയും രാഷ്ട്രീയവും സംസാരിച്ചു; ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ആളുകള്‍ തടഞ്ഞു
ന്യൂഡല്‍ഹി: (www.kvartha.com 06.05.2019) ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനിടയില്‍ ശബരിമലയും രാഷ്ട്രീയവും സംസാരിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു. ഡെല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്‍. ന്യൂഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17 അയ്യപ്പക്ഷേത്രത്തിലാണ് സംഭവം.
Keywords: Shobha Surendran defended, New Delhi, News, Politics, Religion, Temple, Natives, National.
ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹസദ്യയ്ക്കിടയില്‍ സംഘാടകരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി നേതാവിന് രണ്ടു വാക്ക് സംസാരിക്കാന്‍ അവസരം നല്‍കിയപ്പോഴാണ് ശബരിമല വിഷയവും അതിന്റെ രാഷ്ട്രീയവും അടക്കമുള്ള കാര്യങ്ങളിലേക്ക് ശോഭാ സുരേന്ദ്രന്‍ കടന്നത്. ഇതോടെ അവിടെ കൂടിനിന്നവര്‍ സംഘടിച്ചെത്തുകയും ക്ഷേത്രത്തില്‍ രാഷ്ട്രീയം പറയേണ്ട എന്ന് പറഞ്ഞ് തടയുകയുമായിരുന്നു.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ ഡെല്‍ഹി മലയാളികള്‍ക്കിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താനാണ് എത്തിയത്. നേരത്തേ കേരളത്തിലെ പ്രചരണത്തിനിടയിലും ശോഭാ സുരേന്ദ്രന് സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭയുടെ പര്യടന വാഹനം പള്ളിക്കലില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ ഡെല്‍ഹി മലയാളികള്‍ക്കിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താനാണ് എത്തിയത്. നേരത്തേ കേരളത്തിലെ പ്രചരണത്തിനിടയിലും ശോഭാ സുരേന്ദ്രന് സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭയുടെ പര്യടന വാഹനം പള്ളിക്കലില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു.
Keywords: Shobha Surendran defended, New Delhi, News, Politics, Religion, Temple, Natives, National.
Powered by Info News For You

Comments
Post a Comment