തണുപ്പിനെ എപ്പോഴും കുറ്റം പറയും; എസിയില്‍ തണുത്തിരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാത്തത് എന്തുകൊണ്ട്?

കൊച്ചി: (www.kvartha.com 30.05.2019) ഓഫീസിലെ സ്ത്രീ സഹപ്രവര്‍ത്തകര്‍ അമിതതണുപ്പിനെ കുറിച്ച് പരാതി പറയുമ്പോള്‍ ഒരിക്കലും അവരെ കളിയാക്കേണ്ട. കാരണം ഇതിന്റെ പിന്നില്‍ ഒരിത്തിരി ശാസ്ത്രം കൂടിയുണ്ട്. ഓഫീസിലെ എസിയുടെ അമിതതണുപ്പിനെ എപ്പോഴും കുറ്റം പറയാറ് സാധാരണയായി സ്ത്രീകള്‍ തന്നെയാവും. തണുപ്പ് സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് ഷാളും സ്വെറ്ററുമെല്ലാം പുതച്ച് ഇരിക്കുന്നത് പൊതുവെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ്. ഇതിന്റെ കാരണം അന്തരീക്ഷ ഊഷ്മാവ് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നത് രണ്ട് തരത്തിലാണ്.

സ്ത്രീകള്‍ കൂടുതല്‍ പ്രൊഡക്ടീവ് ആയി ജോലി ചെയ്യുന്നതും കൂടിയ അന്തരീക്ഷ ഊഷ്മാവിലാകും, എന്നാല്‍ കുറഞ്ഞ ടെംപറേച്ചറിലാണ് പുരുഷമാര്‍ കൂടുതല്‍ പ്രവര്‍ത്തിക്കുക എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കണ്ടെത്തലിനെ സാധൂകരിക്കാനായി ഗവേഷകര്‍ 500 ഉദ്യോഗാര്‍ത്ഥികളെ 24 ഗ്രൂപ്പായി വേര്‍തിരിച്ച് പഠനം നടത്തിയിരുന്നു. ഇതില്‍ 61-91 ഡിഗ്രി ഫാരന്‍ഹീറ്റില്‍ സെറ്റ് ചെയ്ത റൂം ടെംപറേച്ചറില്‍ സ്ത്രീകള്‍ കൂടുതല്‍ പ്രവര്‍ത്തനസജ്ജരാണെന്ന് കണ്ടെത്തി. എന്നാല്‍ പുരുഷന്‍മാര്‍ തിരിച്ചുമായിരിക്കും.

Here is why women complain more about office AC than men, Kochi, News, Kerala, Health, Women, Lifestyle & Fashion

നമ്മുടെ ഓഫീസുകളില്‍ റൂം ടെംപറേച്ചര്‍ സെറ്റ് ചെയ്തിരിക്കുന്നത് പുരുഷന്‍ന്മാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണത്രെ. നാച്ചുറല്‍ ക്ലൈമറ്റ് ചേഞ്ച് 2015 ല്‍ പുറത്തിറക്കിയ ജേണലില്‍ പറയുന്നത് ഇന്നും നമ്മുടെ ഹീറ്റിങ് ആന്‍ഡ് കൂളിങ് ടെക്‌നിക്കുകള്‍ പിന്തുടരുന്നത് 1960 കളില്‍ സെറ്റ് ചെയ്ത കണക്കുകള്‍ പ്രകാരമാണെന്നാണ്. 77 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ് സ്ത്രീകളുടെ കംഫര്‍ട്ടായിട്ടുള്ള ടെംപറേച്ചര്‍. പുരുഷന്‍മാരില്‍ ഇത് 72 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Here is why women complain more about office AC than men, Kochi, News, Kerala, Health, Women, Lifestyle & Fashion


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?