കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലെ വോട്ടര്‍മാര്‍ ഞായറാഴ്ച വീണ്ടും ബൂത്തിലേക്ക്; മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കും, വനിതാ ജീവനക്കാരിയെ നിയോഗിച്ചതായി കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 18.05.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്‌കൂള്‍, കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69  പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്.എസ് സൗത്ത് ബ്ലോക്ക് എന്നിവടങ്ങളില്‍ ഞായറാഴ്ച റീപോളിംഗ് നടക്കും.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. റിപോളിംഗ് നടക്കുന്ന ബൂത്തുകളിലെ വോട്ടര്‍മാരുടെ ഇടതുകൈയിലെ നടുവിരലിലാകും മഷി പുരട്ടുക. റിപോളിംഗ് നടക്കുന്ന ബൂത്ത് നമ്പര്‍ 48-ല്‍ 1261 വോട്ടര്‍മാരാണുള്ളത്. ബൂത്ത് നമ്പര്‍ 19-ല്‍ 1091, ബൂത്ത് നമ്പര്‍ 69-ല്‍ 1039, ബൂത്ത് നമ്പര്‍ 70-ല്‍ 903 വോട്ടര്‍മാരുമാണുള്ളത്. പൂര്‍ണമായും റവന്യു ജീവനക്കാരെയാണ് തെരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാകും ഫസ്റ്റ് പോളിംഗ് ഓഫീസര്‍. സുരക്ഷാ സന്നാഹങ്ങള്‍ക്ക് പുറമേ വീഡിയോ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റീപോളിംഗ് നടക്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്തുകളില്‍, ഏപ്രില്‍ 23 ലെ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വീണ്ടും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

വോട്ട് ചെയ്യാന്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചതായും കളക്ടര്‍ ഡി ഡോ ഡി സജിത് ബാബു അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Repolling in Kasaragod on Sunday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?