ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആന്‍ഡേണ്‍ വിവാഹിതയാകുന്നു

വെല്ലിംഗ്ടണ്‍: (www.kvartha.com 04.05.2019) ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആന്‍ഡേണ്‍ വിവാഹിതയാകുന്നു. പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡിനെയാണ് ജെസീന്ത വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈസ്റ്റര്‍ അവധിക്കിടെയാണ് വിവാഹനിശ്ചയം കഴിഞ്ഞതെന്നും ഉടനേ വിവാഹമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവാണ് സ്ഥിരീകരിച്ചത്. അഞ്ചുവര്‍ഷമായി ബന്ധം പുലര്‍ത്തുന്ന ഇരുവര്‍ക്കും കഴിഞ്ഞവര്‍ഷം ജൂണില്‍ നീവ് എന്ന് പേരിട്ട ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.

പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയാണ് 38കാരിയായ ജെസീന്ത. ആറാഴ്ചത്തെ പ്രസവാവധിക്കുശേഷം തിരികെ ജോലിയില്‍ പ്രവേശിച്ച ജെസീന്തയുടെ ജനപ്രീതി അമ്മയായതിനുശേഷം ഏറെ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പങ്കാളി ക്ലാര്‍ക്ക് കുഞ്ഞിനെ നോക്കാനായി പിന്നീട് താത്കാലികമായി ജോലി ഉപേക്ഷിച്ചിരുന്നു.

New Zealand PM Jacinda Ardern engaged to Clarke Gayford, News, New Zealand, Marriage, Religion, Prime Minister, Report, World.

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ 50ഓളം പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിനുശേഷമുള്ള ജെസീന്തയുടെ പ്രതികരണങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Zealand PM Jacinda Ardern engaged to Clarke Gayford, News, New Zealand, Marriage, Religion, Prime Minister, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?