മകന് വേണ്ടി സീറ്റിന് വാശിപിടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ കസേര തെറിക്കും; ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക്, രാഹുല്‍ കടുത്ത തീരുമാനത്തിലേക്ക്

ന്യൂഡല്‍ഹി: (www.kvartha.com 27.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം നേതാക്കളുടെ മക്കള്‍ക്ക് സീറ്റിന് വേണ്ടിയുള്ള ഇടപെടലിനെ തുടര്‍ന്നാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റൈ കസേര തെറിക്കുമെന്ന് ഉറപ്പായി. മകന്‍ നകുലിന് വേണ്ടി സീറ്റിന് വേണ്ടി വാശിപിടിക്കുകയും പാര്‍ട്ടിക്കുള്ളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ മധ്യപ്രദേശിന് പുറമെ രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് പാര്‍ട്ടിക്കുള്ളിലെ പടല പിണക്കത്തിന് കാരണമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഈ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചതും പുതിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Rahul Gandhi accuses three senior Congress leaders of placing their sons above party: Reports, News, New Delhi, Politics, Lok Sabha, Election, Congress, Rahul Gandhi, Criticism, Chief Minister, National, Trending

മധ്യപ്രദേശില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ ശക്തമായ ശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നാണ് വിവരം. അതിനിടെ പരാജയത്തിന്റെ പേരില്‍ കമല്‍നാഥിനെ പുറത്താക്കി യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയായി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തോല്‍വി വിശകലനം ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കളെ നേതൃരംഗത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ തന്റെ മണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റത് സിന്ധ്യയ്ക്ക് തിരിച്ചടിയാണ്. അതേസമയം, താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന തരത്തില്‍ കമല്‍നാഥ് നടത്തിയ പ്രസ്താവനയും പിന്നീട് അത് തിരുത്തിയതും പുതിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ തന്നെ പാര്‍ട്ടി അധ്യക്ഷ പദവിയും വഹിക്കുന്നത് ശരിയല്ലെന്ന് ചില നേതാക്കള്‍ തുറന്ന് പറയുകയും ചെയ്തു. കൂടാതെ കമല്‍നാഥ് അടക്കമുള്ളവര്‍ക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വന്നത് നേതൃമാറ്റത്തിന്റെ സൂചനയാണെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ക്കെതിരെ രാഹുല്‍ വിമര്‍ശനം അഴിച്ചുവിട്ടത്. കോണ്‍ഗ്രസിനെ മൊത്തം ജയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം സ്വന്തം മക്കളെ ജയിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. മക്കള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നുവരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. അതേസമയം താന്‍ മകന് വേണ്ടി സീറ്റിന് വാശിപിടിച്ചിട്ടില്ലെന്നാണ് കമല്‍നാഥിന്റെ വാദം.

ഇതിനിടയിലാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നത്. അസംതൃപ്തരായ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂട്ടുപിടിച്ച് കൊണ്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനോടകം തന്നെ ചില കോണ്‍ഗ്രസ് നേതാക്കളുമായി തങ്ങള്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയതായും ബി.ജെ.പി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi accuses three senior Congress leaders of placing their sons above party: Reports, News, New Delhi, Politics, Lok Sabha, Election, Congress, Rahul Gandhi, Criticism, Chief Minister, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?