രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലം മാറ്റിക്കോളൂ.. ദൂഷ്യവശങ്ങള്‍ അറിയാം
കൊച്ചി: (www.kvartha.com 16.05.2019) രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലമാണോ നിങ്ങള്‍ തുടരുന്നത്? എന്നാല്‍ അല്‍പം ശ്രദ്ധിച്ചോളൂ. നിങ്ങളുടെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുന്നു. കാരണം രാത്രിയില്‍ വൈകി ആഹാരം കഴിക്കുന്നത് ശരീരത്തില്‍ ഫാറ്റ് അടിയാന്‍ സാധ്യതയേറെയാണ്.
ആഹാരം ശരിയായി ദഹിക്കുന്നതിന് മുമ്പെ ഉറങ്ങാന്‍ കിടക്കുന്നതാണ് ഇതിന്റെ കാരണം. ധാരാളം ആഹാരം കഴിച്ച ശേഷം സുഖമായി ഉറങ്ങാമെന്നു കരുതിയെങ്കില്‍ അതും തെറ്റാണ്. അമിതമായി ആഹാരം കഴിച്ച ശേഷം ഉറങ്ങാന്‍ പോയാല്‍ ശരീരം അപ്പോഴും ദഹനപ്രക്രിയയിലാകും. ഇത് കൂടുതല്‍ തളര്‍ച്ച നല്‍കുകയും ഉറക്കം ശരിയായി ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇങ്ങനെ രാത്രിയില്‍ വൈകിയുള്ള ആഹാരം കൊളസ്‌ട്രോള്‍ നില വര്‍ധിക്കാനും കാരണമാകും. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ നില കൂടിയാല്‍ അത് രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കും. അല്‍പം അമിതമായ വിഷപ്പ് രാത്രിയില്‍ തോന്നുകയാണെങ്കില്‍ ബദാം, ഏത്തപ്പഴം, യോഗര്‍ട്ട് എന്നിങ്ങനെ എന്തെങ്കിലും കഴിച്ചാല്‍ അത് വിശപ്പ് മാറ്റുന്നു. അത് ശരീരത്തിന് ദോഷവും ഉണ്ടാക്കില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Why you shouldn't eat late at night, Kochi, News, Kerala, Health, Food, Lifestyle & Fashion.

Powered by Info News For You

Comments
Post a Comment